മുലപ്പാല്‍ എന്ന അമൃത്

ഒക്ടോബര്‍ 23, 2007 -ല്‍ 7:16 pm | Posted in Uncategorized | 2അഭിപ്രായങ്ങള്‍

മുലപ്പാല്‍ എന്ന അമൃത്

അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് മുലപ്പാല്‍ മാത്രമാണെന്ന ആഹ്വാനവുമായി ഓഗസ്റ്റ് ഒന്നുമുതല്‍ മുലയൂട്ടല്‍ വാരം തുടങ്ങുന്നു. കൃത്രിമ പാനീയത്തിലൂടെയും ഭക്ഷണത്തിലൂടെയും കുട്ടിക്ക് അനാരോഗ്യകരമായ ചുറ്റുപാട് ഒരുക്കരുതെന്നാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.

ആറു മസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കാനാണ് ലാ ലെച്ചേ ലീഗ് ഇന്‍റര്‍നാഷണല്‍ (എല്‍.എല്‍.എല്‍.ഐ) ആഹ്വാനം ചെയ്തിരിക്കുന്നത്. മലിനീകരണമുള്ള മറ്റു ഭക്ഷണത്തെക്കാല്‍ ഏറ്റവും സുരക്ഷിതവും ആരോഗ്യപ്രദവുമാണ് മുലപ്പാല്‍.

ആറു മാസം വരെയുള്ള ഫലപ്രദമായ മുലയൂട്ടല്‍ ദിനംപ്രതി 3500 കുട്ടികളെ ജ-ീവിതത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് യുനിസെഫ് പറയുന്നു. അലര്‍ജ-ി, ചെവികളെ ബാധിക്കുന്ന അണുബാധ, മസ്തിഷ്ക ചര്‍മ്മവീക്കം, സഡന്‍ ഇന്ഫന്‍റ് ഡെത്ത് സിന്‍ഡ്രോം, വയറിളക്കം, ന്യുമോണിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മുലയൂട്ടലിന് കഴിയുമെന്ന് എല്‍.എല്‍.എല്‍.ഐ പറയുന്നു.

ലോകം മുഴുവന്‍ മുലയൂട്ടല്‍ വാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് എല്‍.എല്‍.എല്‍.ഐ ആണ്. 1956 ല്‍ മുലയൂട്ടലിന്‍റെ പ്രാധാന്യം കൈമാറാന്‍ ഒത്തുചേര്‍ന്ന ഏഴ് അമ്മമാരുടെ കൂട്ടായ്മയില്‍ നിന്നാണ് എല്‍.എല്‍.എല്‍.ഐ എന്ന ആശയമുണ്ടായത്. ഇന്ന് 60 രാജ-്യങ്ങളില്‍ അമ്മമാരുടെ സഹായമായി പ്രവര്‍ത്തിക്കുന്നു ഈ സംഘടന.

മുലയൂട്ടലിന്‍റെ പ്രാധാന്യത്തെ പറ്റി ബോധവത്കരണം നടത്തുന്നതോടൊപ്പം അമ്മയുടെയും കുട്ടിയുടെയും സുരക്ഷിതമായ ഭക്ഷണ ക്രമത്തെ കുറിച്ച് നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട് ലാ ലെച്ച ലീഗ് ഇന്‍റര്‍നാഷണല്‍.

Advertisements

മക്കളെ സ്നേഹിക്കും മുന്‍പ്….

സെപ്റ്റംബര്‍ 17, 2007 -ല്‍ 8:46 pm | Posted in Uncategorized | 3അഭിപ്രായങ്ങള്‍

still0731_00017.jpg ശിശു മനഃശാസ്ത്രം ഒന്നാം ഭാഗം

ബന്ധങള്‍ ശിഥിലമാവുകയാണ്.

പവിത്രമാക്കപ്പെട്ടിരുന്ന കുടുംബ ബന്ധങള്‍പോലും ഇന്ന് ബന്ധനങള്‍ആവുന്നത് നിത്യകാഴ്ച.

തിരക്കേറിയ ജീവിതവ്യവഹാരത്തില്‍ സമയക്കുറവാണു പ്രധാന പ്രശ്നം.

ഐ.റ്റി.യുഗത്തിലെ ഏറ്റ്വും വിലയേറിയ വസ്തുവും അതാണല്ലോ.

ജീവിതം വെറും നാടകീയതയാണ്.

മകനായീ,യുവാവായീ,മരുമകനായീ,അഛനായീ..

അങിനെ നീന്‍ടുപോകുന്ന ശ്രിംഖല.

ഇവിടെ,

ആലോചിക്കേന്‍ടത് ഒന്നുമാത്രം.

ഒരിക്കല്‍ താളപ്പിഴപറ്റിയാല്‍ പിന്നീടൊരിക്കലും വീന്‍ടെടുക്കാന്‍ പറ്റാത്തതാണുഓരോ സീനും.

സ്നേഹിക്കുന്ന കര്യത്തില്‍ പിശുക്കുകാണിക്കുന്നവരോ അമിതത്വം കാണിക്കുന്നവരോ ആണു നമ്മില്‍ പലരും.

എന്നല്ല,

സ്നേഹം അഭിനയിക്കുകയാണു പലപ്പോഴും,

വേന്‍ടിടത്തും വേന്‍ടാത്തിടത്തും.

സത്യത്തില്‍ ,

ഇതുരന്ടും തെറ്റാണെന്നു ആധുനിക മന:ശാസ്ത്രം.!

കുട്ടികളുടെ കാര്യത്തില്‍ ഇതു പ്രത്യേകം ബാധകമാണ്.

സ്നേഹം = പോസിറ്റിവ് സ്ട്രോക്കുകള്‍ .

സ്നേഹ രാഹിത്യം അഥവാ നെഗറ്റീവ് സ്ട്രോക്കുകള്‍ .

കുട്ടികള്‍ക്കു ലഭിക്കുന്ന സ്ട്രോക്കുകളുടെ ഏറ്റക്കുറച്ചിലില്‍ അവരുടെ സ്വഭാവരൂപീകരണത്തിന്മുഖ്യ പങ്കുവഹിക്കുന്നു.

കുടുംബ പശ്ചാത്തലം സുപ്രധാനമാണ്. മാതാപിതാക്കളുടെ തെറ്റായ പെരുമാറ്റങള്‍,ധാരണകള്‍, ഇടപെടലുകള്‍…

എല്ലാം ഒരു കുഞിനെ സംബന്ധിച്ച് നിസ്സാരമല്ല.

“ഓരോ കുഞുംപിറന്നുവീഴുന്നത് ശുദ്ധപ്രക്രിതിയിലാണ്. മാതാപിതാക്കളാണവനെ അന്‍ടനും അടകോടനുമാക്കിമാറ്റുന്നത് “

പലവീടുകളിലും കുട്ടികള്‍ അഛനെക്കാള്‍ അമ്മയെയാണ്സമീപിക്കുക.

പിതാവിനു പപ്പോഴും വില്ലന്‍റ്റെറോളും. അതിനു ഒരുപാട് കാരണങള്‍ ഉന്ടു.

അതിലൊന്ന്, കുട്ടികള്‍ അരുതാത്തവ ചെയ്യുന്വോള്‍ അമ്മ അവെയെ നേരിടുന്നതിനുപകരം ഒഴിഞുമാറുകയും

അഛന്‍ വരട്ടെ പറഞ്ഞുകൊടുക്കും,കാണിച്ചുതരാം എന്നിങനെ ഭീഷണിമുഴക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയില്‍ ,

അഛനെ സംബന്ധിച്ച ചിത്രം വികലമാക്കപ്പെടാന്‍ കാരണമകുന്നു.

അതിനുപുറമെ അഛനില്‍ നിന്നു പലപ്പോഴായി ലഭിക്കുന്ന ശകാരങളും കുറ്റപ്പെടുത്തലുകളും കൂടി ചേര്‍ത്തുവെക്കുന്വേള്‍ തികച്ചും സങ്കീര്‍ണ്ണമാവുന്നു ചിത്രം.

ഒരു സൂഹ്രുത്തിന്‍റെ അനുഭവം പങ്കുവെക്കട്ടെ..

കോളേജ് അധ്യാപനായ ടിയാന്‍ടെ സ്റ്റുടന്‍ട് ഒരുദിനം പതിവിലധികം സന്തോഷവതിയായി കാണാന്‍ ഇടയാവുന്നു,

…..ഒടുവില്‍ അവള്‍ പറഞ്ഞു: എന്‍റഛനെ എറണാകുളം ലൂര്‍ദ്ദ് ഹോസ്‌പിറ്റ്ലില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുവാ.

അതിന്‍ നീഇത്ര തുള്ളിച്ചാടാന്‍ എന്തുന്‍ടായി?

സാറേ. കഴിഞഞ18വര്‍ഷങള്‍ക്കിടയില്‍ ഇന്നാണു എന്‍റഛന്‍ എന്നേട് ഇത്രയേറെ വാല്‍സല്യത്തോടെ സംസാരിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

18 വര്‍ഷമായിട്ടും കൂടെയുന്‍ടായിട്ടും മകളുടെ മനസ്സറിയാന്‍ പിതാവിനായില്ല.

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണുതാന്‍ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടണം എന്നത്.

വിശിഷ്യാ പിതാവ്

ഒരു തലോടല്‍ , ഒരു സാന്ത്വനം അതു നല്‍കാന്‍ മടിക്കരുത്.

(അടുത്ത ലക്കം : ) തുടരും………………

കുട്ടികള്‍ക്ക് സ്ട്രോക്കുകള്‍ നല്കുന്നതില്‍ വിവേചനം അരുത്!

Create a free website or blog at WordPress.com.
Entries and comments feeds.